ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടരലക്ഷത്തിലധികം കോവിഡ് കേസുകള്‍. 2,68,833 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.6 ശതമാനമായി.14,17,820 പേരാണ് ചികിത്സയിലുള്ളത്.1,22,684 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.94.83 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 402 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,85,752 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 6,041 ആയി ഉയര്‍ന്നു. ഇന്നലത്തേക്കാള്‍ 5.01 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.