ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,47,417 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തേതില്‍നിന്ന് 27 ശതമാനത്തിന്റെ വര്‍ധനയാണിത്.ഇതോടെ, നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 11,17,531 ആയി. 84,825പേര്‍ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.24 മണിക്കൂറിനിടെ 380 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.13.11 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 5,488 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.ഒമൈക്രോണ്‍ കേസുകളിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. രാജ്യ വ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ല. സംസ്ഥാനതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കോസുകള്‍ക്കൊപ്പം മരണസംഖ്യയും കൂടുകയാണ്.