കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞ് മണിക്കൂറിനകം ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് അമ്മയ്ക്കു കൈമാറി. നഴ്‌സിന്റെ വേഷത്തിലെത്തിയാണ് അമ്മയുടെ പക്കല്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്തത്.തട്ടികൊണ്ടപോകാന്‍ ശ്രമിച്ച യുവതിയേയും ഹോട്ടലില്‍ നിന്ന് പിടികൂടി. ഗൈനക്കോളജി വാര്‍ഡില്‍ നിന്നുമാണ് നവജാത ശിശുവിനെ മോഷ്ടിച്ചത്. തട്ടികൊണ്ടുപോയ യുവതി ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറഞ്ഞു.വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ മകളെയാണ് ആശുപത്രിയില്‍നിന്നു കടത്തിയത്. ഇന്നലെയാണ് അശ്വതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.