കുതിച്ചുയര്‍ന്ന് കോവിഡ്;രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത്; മരണം 325;2135 പേര്‍ക്ക് ഒമിക്രോണ്‍; ആശങ്കവര്‍ധിക്കുന്നു

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്.പ്രതിദിന കേസുകളുടെ ണ്ണം കഴിഞ്ഞ ദിവസത്തെക്കാള്‍ 55 ശതമാനം ഉയര്‍ന്നു.325 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 4,82,876 ആയി ഉയര്‍ന്നു.19,206 പേര്‍ രോഗമുക്തി നേടി.ബുധനാഴ്ചമാത്രം 58097 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച മാത്രം 37379 കേസുകളായിരുന്നു ഉണ്ടായിരുന്നത്.രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 2,135 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരികരിച്ചിരിക്കുന്നത്. ഇതില്‍ 828 പേരുടെ അസുഖം ഭേദമായിട്ടുണ്ട്.ബുധനാഴ്ച മാത്രം 534 പേരാണ് കൊവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 4,82,876 ആയി ഉയര്‍ന്നു.തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യുവും ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡില്‍ നിന്ന് രക്ഷനേടാനായി രാജ്യത്തുടനീളം വാക്സിനേഷന്‍ ഡ്രൈവുകള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.15-18 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് വാക്സിനേഷന്‍ നല്‍കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേരളത്തില്‍ 49 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ കേസുകള്‍ 230 ആയി. കൂടുതല്‍ നിയന്ത്രണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും.

© 2024 Live Kerala News. All Rights Reserved.