രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ഒമിക്രോണും പടരുന്നു;സംസ്ഥാനങ്ങള്‍ വാരാന്ത്യ കര്‍ഫ്യൂവിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡും ഒമിക്രോണും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. രാജ്യത്ത് 24 മണിക്കൂറില്‍ രോഗബാധിതര്‍ 37,379. നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസംഖ്യയാണിത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി.ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1892 ആയി. മൂന്നാം തരംഗമെന്ന് വ്യക്തമാക്കുംവിധം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങിയേക്കും.ഡല്‍ഹിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.ഓമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിചെക്ക്‌പോസ്‌ററുകളില്‍ പരിശോധന കര്‍ശനമാക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്,അല്ലെങ്കില്‍ ആര്‍.ടി.പി.സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു .ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങള്‍.കര്‍ണാടകയിലുടനീളം വാരാന്ത്യ കര്‍ഫ്യൂഏര്‍പ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.