ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇപ്പോള്‍ ഏകദേശം 1,525 ആളുകള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. 460 കേസുകളുമായി മഹാരാഷ്ട്ര ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള സംസ്ഥാനമായി തുടരുന്നു.ഇന്ന് 27,553 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ 21 ശതമാനം വര്‍ദ്ധനയും റിപ്പോര്‍ട്ട് ചെയ്തു. 284 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്ത്യയിലെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങള്‍ അതിവേഗം പടരുന്ന ഒമൈക്രോണ്‍ വകഭേദം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 460 ഒമിക്രോണ്‍ കേസുകളും തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 351 രോഗബാധിതരുമുണ്ട്.