കൊല്ലം: കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യില്‍ ലൈറ്ററു കുടുംബം കരുതിയിരുന്നു.അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നു. തുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുടുംബവുമായി സംസാരിച്ച് രംഗം ശാന്തമാക്കി.