ന്യൂഡല്‍ഹി: സില്‍വല്‍ ലൈനിന് ഇപ്പോൾ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും, സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയില്‍വെ സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു. എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്‍,കെ.മുരളീധരന്‍എന്നിവര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.പരിസ്ഥിതി പഠനം നടന്നിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവു എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.ഇതാദ്യമായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ ഒരു പ്രതികരണം നല്‍കുന്നത്.ഇടതുസര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി.