ഡൽഹി: കെ റെയിലിനെതിരെ യുഡിഎഫ് എം പിമാർ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാനിരുന്ന സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ യുഡിഎഫ് എം പിമാരെ പൊലീസ് തടഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്തു എന്ന ആരോപണവുമായി എം പിമാർ രംഗത്ത് വന്നു.
പുരുഷ പൊലീസുകാർ കൈയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഹൈബി ഈഡൻ എം പിയുടെ മുഖത്ത് പൊലീസ് അടിച്ചെന്നും ടി എൻ പ്രതാപനെ പിടിച്ചു തള്ളിയെന്നും എം പിമാർ ആരോപിക്കുന്നു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.