കോട്ടയം: പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യ റോസന്നയാണ് ഭര്‍ത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ റോസന്നയേയും മകളേയും ആരും കണ്ടിട്ടില്ല. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം റോസന്നയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനുമുമ്പും മാനസിക പ്രശ്നങ്ങനെ തുടര്‍ന്ന് റോസന്ന വീടുവിട്ടിറങ്ങിയിട്ടുണ്ട്.പുലര്‍ച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്.രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നിയാണ് അകത്ത് പ്രവേശിച്ച് പരിശോധിച്ചത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്.