കോഴിക്കോട്: പയ്യോളിയില്‍ ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇവരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരുമാള്‍പുരം സ്വദേശി ഇസ്മയിലാണ് ഈ ക്രൂരത ചെയ്തത്. ഭാര്യ നസീമ, മകന്‍ നാസിം എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മറ്റൊരു മകന്‍ നബീലിനെയും ഇസ്മയില്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വല്യുമ്മ രക്ഷപ്പെടുത്തുകയായിരുന്നു. ഇസ്മയിലിന്റെ ആക്രമണത്തില്‍ മാതാവിന് പരിക്ക്. ഇസ്മയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ജ്യേഷ്ഠന്റെ മക്കള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യയേയും മകനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.