പഞ്ചാബില്‍ എട്ടാം ക്ലാസുകാരന്‍ ഒമ്പതുകാരനെ കൊന്നു; രക്തംകുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്‌തെന്ന് പൊലീസ്

ലുധിയാന: എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒമ്പതുവയസുകാരനെ കൊലചെയ്ത് രക്തംകുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്‌തെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് 16കാരനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നാണ് പൊലീസ് വിവരങ്ങള്‍ ലഭിച്ചത്. പട്ടം കാണിച്ച് ദീപുവിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു പ്രതി ചെയ്തത്. ആ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ കുട്ടി ദീപുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീപുവിനെ കൊലചെയ്തശേഷം മാംസം ഭക്ഷിച്ചതായും രക്തം കുടിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒഴിഞ്ഞ ഒരു സ്ഥലത്ത് ആറു കഷണമാക്കി ചാക്കില്‍കെട്ടിയ നിലയിലാണ് ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.കുട്ടിക്ക് മാനസികമായ ചില വൈകല്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. കുട്ടി ചിലപ്പോള്‍ അവന്റെ കൈ തന്നെ കടിയ്ക്കാറുണ്ടെന്ന് മാതാപിതാക്കള്‍ വിവരം നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.