വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി;പ്രാര്‍ത്ഥനയോടെ രാജ്യം

ബംഗളൂരു:സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട വരുണ്‍ സിംഗിനെ ആരോഗ്യ നിലയില്‍ പുരോഗതി. വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. ആശുപത്രിയിലെത്തി ബസവരാജ് ബൊമ്മയ് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണ് വരുണ്‍ സിംഗ്.കൂനൂരില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് മാത്രമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരിവിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്.

© 2022 Live Kerala News. All Rights Reserved.