സൈനിക ഹെലികോപ്റ്റര്‍ അപകടം; മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ മായുന്നു; അപകടത്തിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്ത്

ഊട്ടി: തമിഴ്‌നാട്ടിലെ കൂനുരില്‍ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.അപകടം നടന്ന കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.ഹെലികോപ്ടര്‍ മഞ്ഞിനുള്ളിലേക്ക് മായുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണാനാകുന്.ഇവിടെ റെയില്‍പാളത്തിലൂടെ നടന്നുപോകുന്ന ഒരു കൂട്ടം ആളുകളാണ് വിഡിയോ പകര്‍ത്തുന്നത്.വലിയ ശബ്ദവും കേള്‍ക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ തകര്‍ന്നതാണോയെന്ന് ഒരാള്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത്.തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.വ്യോമസേനയുടെ എംഐ- 17വി5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.