മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി;ഒരു ഷട്ടര്‍ ഉയര്‍ത്തി; 397 ഘടയടി ജലം പുറത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു.അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. ഇത് നീരൊഴുക്ക് വര്‍ധിക്കാനിടയായി. ഈ സാഹചര്യത്തിലാണ് അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നത്.
ഇപ്പോള്‍ വി3 ഷട്ടറാണ് തുറന്നിരിക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണെമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 30 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുകുന്നത്.നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്നാടിന് സാധിക്കും. വലിയ രീതിയില്‍ മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602