മുല്ലപ്പെരിയാര്‍: സിഐഎസ്എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണ്. കേരളം ആവശ്യപ്പെടാതെ സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം തമിഴ്‌നാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേരളാ പൊലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ തൃപ്തികരമാണ്. സുരക്ഷകാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോട് യോജിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.