നിപ്പ വൈറസ്: കേരളത്തിലേക്കുള്ള യാത്രാവിലക്ക് ഒമാൻ നീക്കി

മസ്​കത്ത്​: നിപ്പ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്രക്ക്​ ഏർപ്പെടുത്തിയ മുന്നറിയിപ്പ്​ പിൻവലിച്ചു. വൈറസ്​ ബാധ അവസാനിച്ചതായും സ്വദേശികൾക്കും വിദേശികൾക്കും കേരളത്തിലേക്ക്​ യാത്ര ചെയ്യുന്നതിന്​ കുഴപ്പമില്ലെന്നും ജനറൽ ഡയറക്​ടറേറ്റ്​ ഫോർ ഡിസീസ്​ കൺട്രോൾ അറിയിച്ചു.

കോഴിക്കോട്​, മലപ്പുറം ജില്ലകളിലായി 19 കേസുകൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലാണ്​ യാത്രാ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചത്​. എന്നാൽ, കഴിഞ്ഞ 42 ദിവസമായി ഒരു കേസ്​ പോലും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഇൗ സാഹചര്യത്തിൽ വൈറസ്​ ബാധ സാഹചര്യം മറികടന്നതായും ജാഗ്രതാ നിർദേശം പിൻവലിക്കുന്നതായും ആരോഗ്യ വകുപ്പ്​ അറിയിച്ചു.

സംശയ നിവാരണങ്ങൾക്ക്​ ആരോഗ്യ മന്ത്രാലയം കോൺടാക്​ട്​ സെന്ററിൽ 24441999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.

© 2024 Live Kerala News. All Rights Reserved.