അശോഭാ കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു

മസ്‌കറ്റ്: പ്രവാസലോകത്തെ ആശങ്കയിലാഴ്ത്തി അശോഭാ കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. കൊടുങ്കാറ്റ് അല്‍ശര്‍ഖിയാ തീരത്ത് നിന്ന് 170 കിലോ മീറ്റര്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് മസ്‌കറ്റില്‍ ആകാശം മേഘാവൃതമായി. പലയിടങ്ങളിലും മഴ തുടങ്ങി. തീരത്ത് അടുക്കുമ്പോഴേക്കും കാറ്റ് ദുര്‍ബലമാവുമെന്നാണ് പ്രതീക്ഷ.

രാജ്യമെങ്ങും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. നദികളും മറ്റും മുറിച്ചു കടക്കരുതെന്നും കടലില്‍ പോവരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഒമാന്‍ എയറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. അമേരിക്കന്‍ എംബസ്സി അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചു. ഫെറി സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്.

ഒമാനിലെ മസീറ ദ്വീപിന് 1,230 കിലോമീറ്ററും മുംബൈ തീരത്ത് നിന്ന് 650 കിലോമീറ്ററുമകലെ അറേബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് അശോഭാ കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുത്തതത്.

 

https://twitter.com/H_A_B_E_R_C_I/status/608502994955546624 

 

© 2024 Live Kerala News. All Rights Reserved.