വായനയില്‍ വാമൊഴിയിലൂടെ പ്രകാശം പരത്താനായി ‘ വിശ്വസാഹിത്യത്തിലെ ചൊല്‍ക്കഥകള്‍’

 

വെബ് ഡെസ്‌ക്:
വിശ്വസാഹിത്യത്തിലെ ചൊല്‍ക്കഥകള്‍ വരുന്നുവായനയില്‍ വാമൊഴിയുടെ പ്രകാശം പരത്താനായി.ഡി സി ബുക്‌സ് ആണ് സമാഹാരം പുറത്തിറക്കുന്നത് .ഡിമൈ 1/8 സൈസില്‍ പന്ത്രണ്ട് വാല്യങ്ങളിലായി പന്തീരായിരത്തില്‍ അധികം പേജുകളില്‍ ഹാര്‍ഡ് ബൗണ്ട് ബയന്റിംഗില്‍ ഒരുങ്ങുന്ന വിശ്വസാഹിത്യ ചൊല്‍ക്കഥകളുടെ മുഖവില 8888 രൂപയാണ്. പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 4444 രൂപയ്ക്ക് ലഭിക്കും. തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. സാഹിത്യത്തിന്റെ ആദിമരൂപമാണ് ചൊല്‍ക്കഥകള്‍. സൃഷ്ടിച്ചതാരെന്നറിയാതെ, വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകള്‍ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലുമുണ്ട്. അല്ലെങ്കില്‍, അവയാണ് ലോകത്തെ വിവിധ സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയത്. ജീവിതം ജീവിച്ചറിഞ്ഞ പഴമക്കരായ ജ്ഞാനികള്‍ പറഞ്ഞുപ്രചരിപ്പിച്ച ഈ കഥകള്‍ നന്നായി ജീവിക്കുന്നതെങ്ങനയെന്ന് പഠിപ്പിക്കും. മനുഷ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളും ശൈശവവും പ്രണയവും മുതല്‍ ഈശ്വരവിശ്വാസും ധാര്‍മ്മികതയും വരെ ഈ കഥകളിലുണ്ട്. നോവലും നാടകവും പത്രമാധ്യമങ്ങളുമില്ലാത്ത നാടുണ്ടാകും. പക്ഷേ, ചൊല്‍ക്കഥകളില്ലാത്ത നാടുണ്ടാകില്ല; ഉണ്ടെങ്കില്‍ അവിടെ മനുഷ്യരുണ്ടാകില്ല.

ലോകത്തിലെ എല്ലാ സാഹിത്യരൂപങ്ങളെയും എക്കാലത്തും പ്രചോദിപ്പിച്ചവയാണ് ചൊല്‍ക്കഥകള്‍. പല നാടുകളിലും പ്രചരിച്ച കഥകള്‍ പ്രതിഭാധനരായ എഴുത്തുകാര്‍ കടം കൊണ്ട് ലോകോത്തര ക്ലാസ്സിക്കുകളാക്കിയിട്ടുണ്ട്. ഷെയ്ക്ക്‌സ്പിയറടക്കമുള്ള പല പ്രഗത്ഭരുടെയും പ്രമുഖമായ പല രചനകളുടെയും അടിസ്ഥാനം ഇത്തരം നാടോടിക്കഥകളായിരുന്നു. നമ്മുടെ നാട്ടിലുമുണ്ട് ഇത്തരത്തില്‍ ആശയം കടം കൊണ്ട് മഹത്തരമായി മാറിയ അനേകം ശ്രേഷ്ഠകൃതികള്‍.

കേട്ട കഥകളെക്കാള്‍ മനോഹരമാണ് കേള്‍ക്കാനിരിക്കുന്നവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചൊല്‍ക്കഥകള്‍ ഇപ്പോള്‍ സമാഹരിക്കപ്പെടുകയാണ്. പന്ത്രണ്ട് വാല്യങ്ങളിലായി പന്തീരായിരത്തില്‍ അധികം പേജുകളില്‍ ഒരുങ്ങുന്ന ഈ ബൃഹദ് സമാഹാരം ഡി സി ബുക്‌സിന്റെ പ്രി പബ്ലിക്കേഷന്‍ പദ്ധതിയാണ്. വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകസമാഹാരത്തിന്റെ ബുക്കിങ് ആരംഭിച്ചു.

എഴുത്തുകാരുടെ അദ്ധ്യാപകരും ഉള്‍പ്പെടെ അറുപതിലേറെ അംഗങ്ങളുള്ള എഡിറ്റോറിയല്‍ സംഘത്തിന്റെ വര്‍ഷങ്ങളുടെ അന്വേഷണഫലമാണ് വിശ്വസാഹിത്യചൊല്‍ക്കഥകള്‍. ഈജിപ്ഷ്യന്‍ പാപ്പിറസ് ചുരുളുകളില്‍ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും പഴയ മൂന്നു ചൊല്‍ക്കഥ മുതല്‍ കാലത്തെ അതിജീവിച്ച ആയിരക്കണക്കിന് കഥകളുടെ മഹാഗ്രന്ഥമാണിത്.

viswaസുരിനാം, ജമൈക്ക, ലാത്വിയ, ബാര്‍ഡോസ്, വെല്‍ഷ്, സിസിലി, മഗഡാസ്‌കര്‍, ആന്‍ഡമാന്‍, അര്‍മേനിയ, ക്യൂ, ഉറുഗ്വേ, ബര്‍മ്മ, കമ്പോഡിയ തുടങ്ങിയ സമസ്തദേശങ്ങളിലെയും ഏറ്റവും മികച്ച കഥകള്‍ ഉള്‍പ്പെടുന്ന പുസ്തകത്തില്‍ എസ്‌തോണിയര്‍, മൂറുകള്‍,കുര്‍ദ്ദുകള്‍, യസ്സീദികള്‍, ജൂതര്‍, കൊസാക്കുകള്‍, ഖുറേസികള്‍, എസ്‌കിമോകള്‍, ജിപ്‌സികള്‍, വൈക്കിങ്ങുകള്‍, ബൊഹീമിയര്‍, അനാന്‍സികള്‍ തുടങ്ങി സമസ്ത ഗോത്രങ്ങളിലെയും ചാരുതയാര്‍ന്ന കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

© 2024 Live Kerala News. All Rights Reserved.