പരസ്യം കണ്ട് നിങ്ങളുടെ വാഹനത്തിന് ബാറ്ററി വാങ്ങരുതേ..!!

lalesh
ലാലേഷ് ഇന്നവേഷന്‍

എഴുതുന്നു..
ടു വീലര്‍ മുതല്‍ എല്ലാ വാഹനങ്ങളിലും ബാറ്ററി ഉപയോഗിക്കുന്നുണ്ട് . വാഹനത്തിന്റെ Eletcrical system ത്തിന്റെ പ്രധാനപെട്ട ഘടകമാണ് ബാറ്ററി. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത് മുതല്‍ എല്ലാ Eletcrical & Eletcronics ഘടകങ്ങള്‍ക്കും വൈദ്യുതി നല്‍കുന്നത് ബാറ്ററിയാണ്. കാറുകളും വലിയ വാഹനങ്ങളും സ്റ്റാര്‍ട്ട് ചെയ്യാന്‍ ബാറ്ററി വളരെ അത്യാവശ്യമാണ്. എന്നാല്‍ ബാറ്ററി വളരെപ്പെട്ടന്ന് കേടായി പോകുന്നു എന്നത് ഒരു വലിയ പ്രശ്‌നമാണ്. ശരിയായ രീതിയില്‍ ശ്രദ്ധിക്കാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാം

ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിലെ ബാറ്ററിയാണ് വളരെപ്പെട്ടന്ന് കേടാവുന്നത്. ദിവസവും ഓടുന്ന വണ്ടിയുടെ ബാറ്ററി ചാര്‍ജ് ആയികൊണ്ടേ ഇരിക്കും. ചില ബ്രാന്‍ഡുകളുടെ ബാറ്ററി വലിയ ഗുണനിലവാരം ഉള്ളതല്ല. പരസ്യം കണ്ടു വാങ്ങതിരിക്കലാണ് നല്ലത്.. ബാറ്ററി, ചാര്‍ജിങ് സംവിധാനം, എഞ്ചിന്‍ സ്റ്റാര്‍ട്ടിംങ് മോട്ടോര്‍ സംവിധാനം, ഇവ മൂന്നും വാഹനത്തിന്റെ അത്യാവശ്യഘടകങ്ങള്‍ ആണ്..

ബാറ്ററി

Chemical energy യെ നേരിട്ട് Eletcrical energy ആക്കി മാറ്റുന്ന ഒരു Divice ആണ് ബാറ്റെറി… ബാറ്ററിയുടെ കപ്പാസിറ്റി എത്ര കറന്റ് സപ്ലൈ ചെയ്യും എന്നതിനെ കണക്കാക്കിയാണ്, ഇതിനനുസരിച് ബാറ്ററിക്ക് Ratings ഉണ്ട് ..20 Ampere/hour എന്ന് എഴുതീയിരിക്കുന്നത് ചെറിയ ലോഡില്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായി കറന്റ് നല്‍കാന്‍ കഴിവുണ്ട് എന്നതിനെയാണ്. എന്നാല്‍ ഉയര്‍ന്ന ലോഡ് കൊടുത്താല്‍ വേഗം തീരുകയും ചെയ്യും .ബാറ്ററിയുടെ കാപ്പാസിറ്റി കൂട്ടുന്നതിന് കൂടുതല്‍ Eletcrode material ഉപയോഗിക്കണം. വാഹനങ്ങളില്‍ Ledacid ആണ് ഉപയോഗിക്കുന്നത്. 12 Volt ബാറ്ററിക്ക് 6 സെല്‍ ഉണ്ടാകും.

ഇരുചക്രവാഹനങ്ങള്‍

പലരും ടാങ്കില്‍ പെട്രോള്‍ തീരുന്നത് മാത്രമേ നോക്കാറുള്ളൂ. എന്നാല്‍ ബാറ്ററിയെ ആരും ശ്രദ്ധിക്കാറില്ല. ബൈക്കുകളില്‍ മിക്കവാറും ഒന്ന് രണ്ട് വര്‍ഷത്തോളം വലിയ കുഴപ്പമില്ലാതെ ബാറ്ററി പ്രവര്‍ത്തിക്കും. ബാറ്ററി വീക് ആകുമ്പോള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. കൂടുതല്‍ വൈദ്യുതി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ വാഹനം മടിക്കും. രാവിലെ സെല്‍ഫ് സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുന്നതാണ് ഉചിതം. കിക്കര്‍ സ്റ്റാര്‍ട്ടിലൂടെ വാഹനം പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയാല്‍ ബാറ്ററിയില്‍ കുറച്ചെങ്കിലും ചാര്‍ജ്ജ് കയറും. പോസിറ്റീവ് നെഗറ്റീവ് ടെര്‍മിനല്‍ കളിലാണ് Eletcrolite / വാട്ടര്‍ കുറയുക .ആദ്യമേ തന്നെ ഫില്‍ ചെയ്താല്‍ പ്രശ്‌നം തീരും. അല്ലെങ്കില്‍ ഓട്ടത്തില്‍ ചാര്‍ജ് ആകുമ്പോള്‍ ചൂടയി ബറ്ററി നശിച്ചു പോകും..

ബുള്ളറ്റ്

താരതമ്യേന പവര്‍ കൂടിയ ബാറ്ററി ആവശ്യമുള്ള വാഹനമാണ് ബുള്ളറ്റ്. കാരണം എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ പ്ലഗിന് ആവിശ്യമായ കറന്റ് നല്‍കുന്നത് ബാറ്ററിയിലെ Ignition coil ലൂടെ ആണ്. കീ ഓണായി കിടക്കുമ്പോള്‍, ആമ്പീര്‍ നീഡില്‍ നെഗറ്റീവിലേക്ക് കിടന്നാല്‍, ബാറ്ററി ചാര്‍ജ് മുഴുവന്‍ Ignition coil വലിച്ചെടുക്കുകയും. Coil ചൂടായി ബാറ്ററി Discharge ആകുകയും ചെയ്യും. ഹെഡ് ലൈറ്റ് ഇട്ടു ബുള്ളറ്റ് ഓടിക്കുമ്പോള്‍ പ്രകാശം താരതമ്യേന കുറയുന്നുവെങ്കില്‍, ബാറ്ററി വീക്ക് ആകാന്‍ തുടങ്ങിയെങ്കില്‍ മനസ്സിലാക്കാം. ഈ സമയങ്ങളില്‍ കഴിവിതം ഹോണ്‍ ഉപയോഗിക്കാതെ നോക്കണം. ഹോണ്‍ ഉപയോഗിച്ചാല്‍ ബാറ്ററി ചാര്‍ജ് വേഗം കുറയും. പിന്നെ എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ ആവിശ്യമായ വൈദ്യുതി പോലും കിട്ടാതെ വരും. ബുള്ളറ്റ് ഓഫാകാനും സാധ്യതയേറെയാണ്.

വാട്ടര്‍/Eletcrolyte ഇല്ലാതെ ഓവര്‍ ഹീറ്റായാണ് മിക്കവാറും ബാറ്ററി ഉപയോഗ്യശൂന്യമാവുക. ബാറ്ററിയുടെ വാട്ടര്‍ ലെവല്‍/ടെര്‍മിനല്‍ ഇടക്ക് ചെക്ക് ചെയ്യണം. ഓവറായി നിറച്ചാല്‍ റ്റിയൂബിലൂടെ ലീക്ക് ആകും. വെള്ളം ചെയിസില്‍ വീണ് തുരുമ്പെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. പോസിറ്റീവ് ടെര്‍മിനല്‍ ഉണ്ടാകുന്ന വെളുത്ത ഡസ്റ്റ്, ചൂട് വെള്ളം ഒഴിച്ചാല്‍ വേഗം ക്ലീന്‍ ചെയ്യാനാകും. വൈറ്റ് ഡസ്റ്റ് ഉണ്ടായാല്‍ ബാറ്ററി ചാര്‍ജ് കയറാന്‍ പ്രയാസമാണ്. മാത്രമല്ല ടെര്‍മിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന വയര്‍ ദ്രവിച്ചു പോകാനും സാധ്യതയുണ്ട്. ബാറ്ററിക്ക് ഗ്യാരന്റി ഉണ്ടെങ്കിലും സൂഷ്മമായി സീല്‍ പൊളിച്ചു വാട്ടര്‍ ഫില്‍ ചെയ്യാം. Replace ചെയ്തു കിട്ടുന്ന ബാറ്ററി മിക്കവാറും അധികനാള്‍ നില്‍ക്കില്ല. .ആദ്യ ബാറ്ററി തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്. കീ ഓണ്‍് ആയി ബ്രേക്ക് ചവിട്ടി പിടിച്ചു കൊണ്ടിരുന്നാല്‍, ബ്രേക്ക്‌ലൈറ്റ് കത്തുന്നത് വഴി ബാറ്ററി discharging ആകും. .ബുള്ളെറ്റിന്റെ പിന്നിലെ ബ്രേക്ക് ലൈറ്റ് ഊരിവിട്ടാല്‍ ബാറ്ററി Discharge ആകുന്നത് കുറയും.

© 2024 Live Kerala News. All Rights Reserved.