യുവ സംവിധായകന്‍ ബിനു എസ് തുറന്നു പറയുന്നു.. ‘നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന’..ഫേസ് ടു ഫേസില്‍ ചാള്‍സ് ജോര്‍ജ്ജിനൊപ്പം സംവിധായകന്‍ബിനു എസ്

CHALSE

തയ്യാറാക്കിയത്
ചാള്‍സ് ജോര്‍ജ്ജ്

Q.ഇതിഹാസ എന്നു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം ബിനു എസ് അണിയിച്ചൊരുക്കുന്ന രണ്ടാമത്തെ ചിത്രം സ്റ്റൈല്‍ കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു.ചിത്രവുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങള്‍ പങ്കുവയ്ക്കാമോ.. ?

A. സ്‌റ്റൈല്‍ എന്ന പേരു നല്‍കിയതിനു കാരണം ചിത്രം യൂത്തിനു വേണ്ടി തന്നെയാണ്. സ്റ്റൈല്‍ എന്ന പേരുപോലെ ചിത്രവും സ്‌റ്റൈല്‍ തന്നെയായിരിക്കും.ഉണ്ണി മുകുന്ദനാണ് നായകന്‍.പ്രിയ്യങ്ക കാഡ്‌വാള്‍ ആണ് നായിക.ചിത്രത്തിന്റെ 50%ത്തോളം ഷൂട്ടിംഗ് തീര്‍ന്നു.ഒരു കാര്‍ മെക്കാനിക്കായിട്ടാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നല്ലൊരു എന്റര്‍ടെയിനര്‍ ആയിരിക്കും സ്റ്റൈല്‍.
Q.ചിത്രത്തിന്റെ കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത് ആരാണ്?
A അനില്‍ നാരയണനും അരുണ്‍ ഡൊമനിക്കുമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത് .അനില്‍ നാരായണന്‍ മണിരത്‌നം എന്ന ചിത്രത്തിന്റെ എഴുത്തുക്കാരനാണ് ഒപ്പം ഇതിഹാസയിലെ ഒരു ഡയലോഗും എഴുതിയിട്ടുണ്ട്.അരുണ്‍ ഡൊമനിക്ക് പുതുമുഖമാണ്.
Q. ചിത്രത്തില്‍ എത്ര പാട്ടുകളുണ്ട്? അവയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ആരൊക്കെയാണ്..?
A.ചിത്രത്തില്‍ മൂന്ന്ു പാട്ടുകളും ഒരു പ്രമോ സോംഗുമുണ്ട്.ജാസി ഗിഫ്റ്റ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബെന്നി ദയാല്‍ കാര്‍ത്തിക് ഹരിഹരന്‍ സുജാത (കന്നഡ)തുടങ്ങിയവരാണ് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യം കൂടെയുള്ള ചിത്രമാണ്‌സ്റ്റൈല്‍.
Q.സ്റ്റൈല്‍ എന്ന ഈ ചിത്രം ഒരു ആക്ഷന്‍ മൂവിയാണോ അതോ ഫാമിലി ഓറയന്റു കൂടിയാണോ?
A.ഇതൊരു ആക്ഷന്‍ മാത്രമല്ല ഫാമിലി സബ്ജക്റ്റും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രമാണ്. ഇതിഹാസയിലെ ഫാന്റസി ഒഴിച്ചാല്‍ മറ്റെല്ലാത്തരത്തിലുമള്ള ചേരുവകള്‍ ഈ ചിത്രത്തിലുണ്ട്.
Q,ഇതിഹാസയുടെ ടാഗ് ലൈന്‍ ‘ആരും വിശ്വസിക്കാത്ത കഥ’ ഈ ടാഗ് ലൈനിന്റെ പിന്നില്‍..?
A. ആരുടെയൊക്കെയെടുത്ത് ഇതിഹാസയുടെ കഥ പറഞ്ഞിട്ടും സമീപിച്ചിട്ടുമുണ്ടോ അവരൊക്കെ പറഞ്ഞത് ഇത് ആരും വിശ്വസിക്കാത്ത കഥയാണ് എന്നാണ്.
Q. അങ്ങനെ ഇതിഹാസ ഒഴിവാക്കിയവര്‍ ഉണ്ടോ?
A.കുറച്ചു പേരുണ്ട്… പല പ്രൊഡ്യൂസര്‍മാരും പറഞ്ഞ ഡയലോഗ് കൂടിയാണ്’ആരും വിശ്വസിക്കാത്ത കഥ’ എന്നത്. അങ്ങനെയാണ് ഈ ഡയലോഗ് ടാഗ് ലൈനായി വരുന്നത്.
Q, ഇതിഹാസ ഒരു ഹിറ്റ് ചിത്രമായി മാറമെന്ന് പ്രതീക്ഷിച്ചിരുന്നോ..?
A,പ്രതീക്ഷിച്ചിരുന്നു… ഇതിഹാസയില്‍ ഹ്യൂമര്‍ ഉള്ളതുകൊണ്ടു തന്നെ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നു.
Q,നായകന്‍ നായിക, ഷൈന്‍ ടോം ചാക്കോ അനുശ്രീ. ഈ സെലക്ഷന്‍ എങ്ങനെയായിരുന്നു..?
A,അവര്‍ നന്നായി അഭിനയിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഷൈന്‍ ടോമിനെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.അങ്ങനെയാണ് സെലക്ട് ചെയ്തത്.
Q.സ്റ്റൈല്‍ എന്ന ചിത്രം എപ്പോഴാണ് തീയേറ്ററുകളില്‍ എത്തുന്നത്?
A.ഓണത്തിന് ശേഷമായിരിക്കും ചിത്രം തിയേറ്റകളില്‍ എത്തുക.
……. ഇതിഹാസ സൂപ്പര്‍ ഹിറ്റായതുപോലെ സ്‌റ്റൈല്‍ എന്ന ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടിംഗ് നല്ലരീതിയില്‍ പുരോഗമിക്കട്ടെയെന്നും ചിത്രം വന്‍ വിജയമായി തീരട്ടെ എന്നും ആശംസിക്കുന്നു.