വന്ധ്യതയ്ക്ക് കാരണം നമ്മള്‍ തന്നെ..!!

തയ്യാറാക്കിയത് വിനയ വിജയരാജ്..

പുരുഷനും സ്ത്രീകളും വരുത്തി വെയ്ക്കുന്ന ഒട്ടേറെ കാരണങ്ങളുണ്ട് വന്ധ്യതയ്ക്ക് പിന്നില്‍. അവയില്‍ ചിലത് ഇങ്ങനെയാണ്.
1, ലൈംഗിക ബന്ധത്തിന്റെ ഇടവേളകള്‍ കൂടുന്തോറും വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കും.
2, പുകവലിയും മദ്യപാനവും ബീജാണുക്കളുടെ ചലനശേഷിയും പ്രവര്‍ത്തന ക്ഷമതയും കുറയ്ക്കും. പുകയിലയിലെ നിക്കോട്ടിനാണ് ബീജാണുക്കളുടെ ചലനശേഷി കുറക്കുന്നത്. പുകവലി ശരീരത്തില്‍ നേരിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പുകവലിക്കുബോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ബീജങ്ങളുടെ ശേഷി നശിപ്പിക്കുന്നു. മദ്യം കരളിന്റെ പ്രതികൂലമായി ബാധിക്കും. മദ്യപാനികളില്‍ ഹോര്‍മോണ്‍ വൈകല്ല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വലുതാണ്.
3, വൃഷ്ണത്തിന്റെ താപനില ശരീരത്തേക്കാള്‍ രണ്ട് സെന്റീഗ്രേഡ് താഴെയാണ്. ജീവിത ശൈലികളുടെ പ്രിത്യേകത മൂലം വൃഷ്ണത്തിന് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത് ബീജോത്പാദനം കുറക്കും. ബൈക്ക് കൂടുതല്‍ സമയം ഓടിക്കുന്നവരില്‍ സന്താനോത്പാദന ശേഷി കുറയുന്നതായി പഠനങ്ങള്‍ പറയുന്നു. ഇതിനോപ്പം മാനസിക സമ്മര്‍ദ്ദവും പരിസ്ഥിതി മലിനീകരണവും ഇതിനൊപ്പം ചേര്‍ത്ത് വെയ്‌ക്കേണ്ടതാണ്.
4, അമിത വണ്ണം പുരുഷനിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് ഒരു പോലെ കാരണമാകുന്നുണ്ട്. കൂടുതല്‍ ഭാരമുള്ളവരില്‍ താരതമ്യേന ബീജ രൂപഘടന വൈകല്ല്യങ്ങള്‍ക്ക് കാരണമാവും.. ഇത്തരക്കാരില്‍ സ്ത്രീ ഹോര്‍മോണുകള്‍ അധികമായി കാണപ്പെടുന്നു. കൊഴുപ്പ് കൂടുതല്‍ അടിയുന്നതിനാല്‍ വൃഷ്ണ സഞ്ചിയിലെ താപനില വര്‍ദ്ധിക്കാനും കാരണമാവും. അതിനാല്‍ത്തന്നെ ഇത്തരക്കാരില്‍ ഉദ്ദാരണ പ്രശ്‌നങ്ങളും കൂടുതലാണ്.
5, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയും വന്ധ്യതയ്ക്ക് കാരണമാവും.
6, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും വന്ധ്യതയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ്. ശരീരത്തിന്റെ താപനിയക്കനുസരിച്ച് വൃഷ്ണങ്ങള്‍ക്ക് ചലിക്കാന്‍ സാധിക്കില്ല. ചൂട് ശീരത്തിലെ ബീജങ്ങളെ നശിപ്പിക്കും. അതിനാല്‍ തന്നെ ചൂട് കാലത്ത് ഗര്‍ഭിണിയാകാനുള്ള സാധ്യതയും കൂറവാണ്. ലാപ് ടോപ് മടിയില്‍ വെച്ച് ഉപയോഗിക്കുന്നത്, വൃഷ്ണത്തിന്റെ താപനില ഒരു ഫാരന്‍ഹീറ്റ് വര്‍ദ്ധിക്കുമെന്ന് അമേരിക്കയില്‍ നടന്ന പഠനം വ്യക്തമാക്കുന്നു.