കുണ്ടറ പീഡനം: അമ്മയേയും മുത്തച്ഛനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. അമ്മയും മുത്തച്ഛനും അടക്കം അടുത്ത ബന്ധുക്കളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നുണ പരിശോധന നടത്താന്‍ തീരുമാനിച്ചത്.കേസില്‍ അമ്മയും ബന്ധുക്കളും അടക്കം ഒന്‍പത് പ്രതികളാണുള്ളത്. സംഭവത്തില്‍ അമ്മയ്ക്ക് വ്യക്തമായ അറിവുണ്ടെന്നാണ് പോലീസ് കരുതുന്നത്.ജനുവരി 15നാണ് പത്ത് വയസ്സുകാരി വീട്ടിലുള്ള ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നീട്ടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗീക ചൂഷണങ്ങള്‍ ഇരയായതായി വ്യക്തമായിരുന്നു.

© 2024 Live Kerala News. All Rights Reserved.