കുണ്ടറയിലെ 14കാരന്റ മരണം; വിക്ടറിന്റെ മകനെ പൊലീസ് ചോദ്യം ചെയ്തു

കൊല്ലം: കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്  വിക്ടറിന്റെ മകന്‍ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാത്രിയില്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ഷിബുവിനോട് ഇന്ന് വീണ്ടും ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മകന്റെ മരണം കൊലപാതകമാണെന്നും അതിന് പിന്നില്‍ വിക്ടറും ഷിബുവുമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിരുന്നു.അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് ഗുരതര വീഴ്ചപ്പറ്റിയതായി റിപ്പോര്‍ട്ട്. കുണ്ടറയില്‍ 2010ല്‍ 14 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. 14കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ല്‍ കുട്ടിയുടെ അമ്മയും സഹോദരിയും പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയക്കാനോ പൊലീസ് തയാറായില്ല. കുണ്ടറ ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ സിഐ ഷാബുവാണ് അന്ന് കേസ് അന്വേഷിച്ചിരുന്നത്. കുണ്ടറയില്‍ പേരക്കുട്ടിയായ 10 വയസുകാരിയെ ബലാല്‍സംഗക്കേസിലെ പ്രതിയായ വിക്ടര്‍ ദാനിയേല്‍ കുണ്ടറ സ്വദേശിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട 14കാരന്‍. വിക്ടര്‍ ദാനിയേലും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി. ഈ പരാതിയില്‍ പൊലീസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ അടുത്ത ബന്ധുവായ 13കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിക്ടറിനെതിരെ അന്വേഷണത്തില്‍ ഉത്തരവിട്ടിട്ടുണ്ട്. രണ്ട് കേസുകളുടെയും അന്വേഷണ ചുമതല കൊല്ലം ഡിവൈഎസ്പിക്കാണ്.

© 2024 Live Kerala News. All Rights Reserved.