പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് പിണറായി വിജയന്‍ ;ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു

തിരുവനന്തപുരം:അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.  കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ബി.ജെ.പിയുടെ വോട്ട് കുറയുകയാണ് ഉണ്ടായത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍് അവര്‍ വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ മുന്നേറ്റമുണ്ടായതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പിണറായി പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നാല്‍ മാത്രമേ കൃത്യമായി പറയാന്‍ കഴിയുകയുള്ളൂവെന്നും പിണറായി വ്യക്തമാക്കി.തെരഞ്ഞെടുപ്പിന്റെ ആദ്യചിത്രം വ്യക്തമായി വരുമ്പോള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപി ഭരണമുറപ്പിച്ചു. മണിപ്പൂരില്‍ ബിജെപിയാണ് മുന്നേറുന്നത്. പഞ്ചാബിലാകട്ടെ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ഫലങ്ങളില്‍. ഗോവയില്‍ ഇതുവരെയുളള ഫലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.ഈ അവസരത്തില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതും.

© 2025 Live Kerala News. All Rights Reserved.