ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു;ബിജെപി പിന്നില്‍

ഗോവ: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ബിജെപി ഭരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 40 സീറ്റുകളാണ് ഗോവയില്‍. ഇതില്‍ പത്തെണ്ണം എണ്ണി കഴിഞ്ഞപ്പോള്‍ ആറു സീറ്റുകളില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളും ഒരെണ്ണം ബിജെപിയും സ്വന്തമാക്കി. വിജയിച്ചാല്‍ ദേശീര രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി വരവാകുമെന്നതിനാല്‍ കോണ്‍ഗ്രസിനും, തോറ്റാല്‍ നിലവിലെ ഭരണത്തിന്റെ പ്രതിഫലനമാകുമെന്നതിനാല്‍ ബിജെപിക്കും ഫലം പ്രധാനമാണ്. ആം ആദ്മിയും, എംജിപി സഖ്യവുമാണ് മറ്റു പ്രധാന കക്ഷികള്‍.അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സൂചനകള്‍ മാറിമറിഞ്ഞു വരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ടെടുപ്പിന്റെ ഫലം ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കും.ഉച്ചയോടെ ഫലം പുറത്ത് വരും.

© 2024 Live Kerala News. All Rights Reserved.