യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നില്‍;ഏറെ പിന്നിലായി എസ്പിയും ബിഎസ്പിയും

ന്യൂഡല്‍ഹി: യുപിയില്‍ ബിജെപി തരംഗം.എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തിവെട്ടി വന്‍ മുന്നേറ്റമാണ് ബി.ജെ.പി യു.പിയില്‍ കാഴ്ചവെക്കുന്നത്. എസ്.പി-കോണ്‍ഗ്രസ് സഖ്യവും ം ബി.എസ്.പിയും ബഹുദൂരം പിന്നിലാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. ഇരുസംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തിനു മുകളിലുള്ള സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി ലീഡ് നിലയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക്. യുപിയില്‍ 60 ശതമാനത്തിലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.14 വര്‍ഷത്തിനുശേഷമാണ് ബിജെപി ഇവിടെ അധികാരത്തിലേറുന്നത്.അതേസമയം, ബിജെപി – അകാലിദള്‍ ഭരണത്തില്‍നിന്ന് പഞ്ചാബ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നില പുലര്‍ത്തുന്നു. തൊട്ടുപിന്നാലെ എഎപി രണ്ടാം സ്ഥാനത്തെത്തി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇവിടെ അകലാദിള്‍ – ബിജെപി സഖ്യം മൂന്നാമതാണ്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നിലാണ്.ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എഎപിക്ക് ഇതുവരെ ഇവിടെ നേട്ടമുണ്ടാക്കാനായില്ല. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു.മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍.തൊട്ടുപിന്നാലെ തന്നെ ബിജെപി.ആദ്യമായി ബിജെപി ഇവിടെ അക്കൗണ്ട് തുറന്നു. രാവിലെ എട്ടിനാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയോടെ പൂര്‍ണചിത്രം വ്യക്തമാകും.

© 2024 Live Kerala News. All Rights Reserved.