മണിപ്പൂരില്‍ ഇറോം ശര്‍മ്മിള തോറ്റു

ഇംഫാല്‍: മണിപ്പൂരിലും ആദ്യഘട്ട ഫലസൂചനകളില്‍ മുന്‍തൂക്കം കോണ്‍ഗ്രസിന്. ബിജെപി മുന്നേറ്റം പ്രവചിക്കപ്പെട്ട സംസ്ഥാനത്ത് നിലവില്‍ ബിജെപി രണ്ടാം സ്ഥാനത്താണ.് സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് എടുത്തു മാറ്റാനായി 16 വര്‍ഷങ്ങളായി നിരാഹാരം കിടന്ന ഉരുക്കു വനിത ഇറോം ശര്‍മ്മിളയ്ക്ക് തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ പരാജയം. പീപ്പിള്‍ റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിട്ടാണ് ഇറോം ശര്‍മിള മത്സരിച്ചത്. തൗബാല്‍ മണ്ഡലത്തിലാണ് ഇറോം ജനവിധി തേടിയത്. മുഖ്യമന്ത്രി ഒക്രാം ഇബോബിയോടാണ് ഇറോം പരാജയപ്പെട്ടത്.പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു രാഷ്ട്രീയത്തിലേക്കിറങ്ങിയതാണ് ഇറോം.

© 2024 Live Kerala News. All Rights Reserved.