യുപിയില്‍ ബിജെപി കുതിക്കുന്നു;നൂറിലേറെ സീറ്റുകളില്‍ ലീഡുമായി ബിജെപി മുന്നേറ്റം;എസ് പിയും ബി എസ് പിയും ബഹുദൂരം പിന്നില്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ടഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നില്‍. വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും നൂറിലേറേ സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തി വെട്ടി ബിജെപി യുപി ഒറ്റയ്ക്ക് ഭരിക്കുമെന്ന സൂചനയാണ് ഫല സൂചനകള്‍ നല്‍കുന്നത്. പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 145ഓളം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയും ബിഎസ് പിയും ഏറെ പിന്നിലാണ്. അതേസമയം ബിജെപിഅകാലിദള്‍ സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് കാണുന്നത്. ഇവിടെ ലീഡ് വ്യക്തമായ 46 സീറ്റില്‍ 25 ഇടത്തും കോണ്‍ഗ്രസാണ് ലീഡ്. ബിജെപിഅകാലിദള്‍ സഖ്യത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ആം ആദ്മി പാര്‍ട്ടി 13 സീറ്റുകളില്‍ ലീഡ് ചെയ്തു നില്‍ക്കുന്നു. എന്‍ഡിഎ മുന്നണി എട്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഉത്തരാഖഢില്‍ ബിജെപിയ്ക്കാണ് ആദ്യഘട്ടത്തില്‍ ബിജെപിയാണ് മുന്നില്‍. ഇറോം ശര്‍മ്മിളയുടെ സാന്നിധ്യം കൊണ്ട് മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്രോ ഇബോബി സിങ്ങിനെതിരെ മത്സരിക്കുന്ന ഇറോം ശര്‍മ്മിള പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മണിപ്പൂരില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.