അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; യു.പിയില്‍ ഇഞ്ചോടിഞ്ച് ;പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം; 12 മണിയോടെ ഫലമറിയാന്‍ സാധിക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എസ്പി കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തമ്മില്‍.ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 50 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 22 സീറ്റിലും, എസ്.പി കോണ്‍ഗ്രസ് സഖ്യം 14 സീറ്റിലും ബിഎസ്പി 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 16 സീറ്റുകളിലെ ലീഡ് വന്നപ്പോള്‍ പന്ത്രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. എന്‍ഡിഎ രണ്ട് സീറ്റിലും ആം ആദ്മി രണ്ട് സീറ്റിലും ഇവിടെ മുന്നിട്ട് നില്‍ക്കുന്നു. മണിപ്പൂരില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു.അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സൂചനകള്‍ മാറിമറിഞ്ഞു വരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ടെടുപ്പിന്റെ ഫലം ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കും. രാവിലെ എട്ടിനാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയോടെ ഫലമറിയാന്‍ സാധിക്കും.

© 2024 Live Kerala News. All Rights Reserved.