നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്രമന്ത്രി; മാധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷിക്കേണ്ട എന്നാണ് പറഞ്ഞത്; കാള പെറ്റെന്ന് കേട്ടപ്പോള്‍ ചെന്നിത്തല കയറെടുക്കുന്നു

തിരുവനന്തപുരം: നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാധ്യമത്തില്‍ ഗൂഢാലോചന ഇല്ലെന്ന വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ,മാധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കേണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി പ്രതികരിച്ചു.താന്‍ പ്രതികരിച്ചത് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പിണറായി പറഞ്ഞു.ചെന്നിത്തലയേപ്പോലൊരാള്‍ കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കത്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സ്‌റ്റേജില്‍ ഇരിക്കുമ്പോള്‍ ഒരു പത്രം കിട്ടി. ഗൂഡാലോചനയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതായിട്ടായിരുന്നു ആ പത്രത്തില്‍ കണ്ടത്.ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഗൂഡാലോചനയെ കുറിച്ച് പറയരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് പൊലീസാണ്. ഇപ്പോള്‍ എല്ലാ പ്രതികളേയും പിടികിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ ഇനി പുറത്തുവരുമെന്നും പിണറായി പറഞ്ഞു.അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറയുമ്പോള്‍ ജനം ഏത് വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിക്കുന്നു.കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടാണ് പൊലീസ് കോടതിയില്‍ സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.