കശ്മീരില്‍ ഭീകരാക്രമണം;3 സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു; നാല് സൈനികര്‍ക്ക് പരുക്ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണം. തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.ഏറ്റുമുട്ടലിനിടയില്‍ പെട്ട സ്ത്രീയും മരിച്ചതായി പൊലീസ് പറഞ്ഞു.ഷോപ്പിയാനിലെ മാത്രിഗാമില്‍ നിന്ന് ഭീകരവിരുദ്ധ പോരാട്ടത്തിന് ശേഷം മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെ പുലര്‍ച്ചെ 2.30നാണ് ആയുധധാരികളായ ഭീകരര്‍ ആക്രമണം ആരംഭിച്ചത്. സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഭീകരര്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഒരു സൈനികന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ജന ബീഗന്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിലിരിക്കുകയായിരുന്ന ഇവര്‍ക്ക് വെടിവെപ്പിനിടെ വെടിയേല്‍ക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ നടക്കുന്ന നാലാമത്തെ വലിയ ആക്രമണമാണിത്.

© 2025 Live Kerala News. All Rights Reserved.