ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങിടാനൊരുങ്ങി സര്‍ക്കാര്‍; കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങിടാനൊരുങ്ങി ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍, എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ പട്ടിക പ്രകാരം ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളത്ത് 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം.ഒരു മാസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.കൊച്ചിയില്‍ നടിയ്ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കൊച്ചിയില്‍ യുവനടിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സ്ത്രീകള്‍ക്കെതിരെയുള്ള ഒരാക്രമണവും വെച്ച് പുറപ്പിക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സുനിയുള്‍പ്പടെ മൂന്ന് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.’ നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. കുറ്റകൃത്യം പരിപൂര്‍ണ്ണമായി തെളിയിച്ച് അര്‍ഹിക്കുന്ന ശിക്ഷ തന്നെ മേടിച്ച് കൊടുക്കും. ‘ മുഖ്യമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.