ജിഷ്ണുവിന്റെ വായിലും ശുചിമുറിയുടെ ഭിത്തിയിലും രക്തക്കറ; സഹപാഠിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

പാലക്കാട്: പാമ്പാടി നെഹ്‌റുകോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സഹപാഠിയുടെ ശബ്ദരേഖയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജിഷ്ണു മരിച്ചപ്പോള്‍ വായില്‍ രക്തമുണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ശുചിമുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കാര്യവും വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. മാത്രമല്ല ഇങ്ങനെയൊരു രക്തക്കറ ഇല്ലെന്നായിരുന്നു പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട വിദ്യാര്‍ഥികളിലൊരാളുടെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനിന്നിരുന്നു. ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നതും ബന്ധുക്കള്‍ തന്നെയാണ്. നേരത്തെ നെഹ്രു കോളജിന്റെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ക്യാമറകള്‍ക്കായി അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ പൊലീസ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത് ഒന്നാം പ്രതി നെഹ്രു കോളജ് മേധാവി പി. കൃഷണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എല്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.