ലോ അക്കാദമി കവാടത്തിലെ തൂണുകള്‍ റവന്യൂ വകുപ്പ് പൊളിച്ചുനീക്കി ; നടപടി സമയപരിധി അവസാനിച്ചതോടെ

തിരുവന്തപുരം:സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച ലോ അക്കാദമിയുടെ കവാടത്തിലെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. ഇന്ന് രാവിലെ റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്.പുറമ്പോക്കിലായിരുന്നു ലോ അക്കാമി കവാടത്തിന്റെ നിര്‍മാണം. ഇത് പൊളിച്ചുനീക്കാന്‍ റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പിന്റെ നടപടി.ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറംമ്പോക്കിലുമായി നിര്‍മിച്ച അക്കാദമിയുടെ പ്രധാന കവാടവും മതിലും 24 മണിക്കൂറിനുള്ളില്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റവന്യു വകുപ്പ് നോട്ടീസ് നല്കിയിരുന്നത്.എന്നാല്‍ കവാടത്തിന്റെ ഗെയിറ്റും ബോര്‍ഡും മാത്രമാണ് അക്കാദമി നീക്കം ചെയ്തത്. കവാടം പൂര്‍ണമായും പൊളിച്ചുനീക്കാന്‍ അനുവദിച്ചിരുന്ന 24 മണിക്കൂര്‍ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റവന്യൂ വകപ്പ് നേരിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചു മാറ്റുകയായിരുന്നു.സര്‍വേ നമ്പര്‍ 7265ലെ 28 സെന്റാണ് റവന്യു വകുപ്പ് ആദ്യം ലക്ഷ്യം വച്ചത്. ജല അതോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയിലും ബേസിക് ടാക്‌സ് രജിസ്റ്റര്‍ (ബിടിആര്‍) പ്രകാരം പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വഴിയിലുമാണ് അക്കാദമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു.ഇത് പൊതുവഴിയുമാണ്. അക്കാദമിക്കായി ഒരു ഘട്ടത്തിലും പതിച്ചു നല്‍കാത്ത ഈ ഭൂമി ഇവര്‍ സ്വകാര്യ വഴിയായും ഗേറ്റായും ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.