ലോ അക്കാദമിയ്ക്ക് മുന്നിലെ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി; പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് അക്കാദമിക്ക് മുന്നിലെ മരത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. എ.ബി.വി.പി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടാണ് ആത്മഹത്യാഭീഷണിമുഴക്കുന്നത്. വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പെട്രോള്‍ ഉണ്ടെന്നും സഹപാഠികള്‍ പറയുന്നത്. വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയ എബിവിപി, എഐഎസ്എഫ്, കെഎസ്‌യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ മരത്തിന് കീഴില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. വലിയ പൊലീസ് സന്നാഹവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ലോ അക്കാദമിയിലെ സമരം 28ാം ദിവസത്തിലേക്ക് കടന്നിട്ടും വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.