ലോ അക്കാദമിയുടെ ഫ് ളാറ്റ് കച്ചവടം പരിശോധിക്കണം;ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് സംശയമുണ്ട്; റവന്യൂമന്ത്രിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം: ലോ അക്കാദമിയുടെഫ് ളാറ്റ് കച്ചവടം പരിശോധിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ലോ അക്കാദമിയുടെ ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി. ആ ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് സംശയമുണ്ട്. അത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സംശയം ദുരികരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണ്ടോ എന്ന് അറിയാനായി അന്വേഷണം നടത്തിയതില്‍ റവന്യൂമന്ത്രിയെ അഭിനന്ദനം അറിയിക്കുന്നതായും വി.എസ് കത്തില്‍ വ്യക്തമാക്കി. ലോഅക്കാദമി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആ ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വി.എസ് റവന്യൂമന്ത്രിക്ക് ആദ്യം കത്ത് നല്‍കിയത്. തുടര്‍ന്നായിരുന്നു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.ലോ അക്കാദമി പ്രിന്‍സിപ്പില്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം നടത്തുന്നതിനിടെയായിരുന്നു ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണവും ഉയര്‍ന്നത്. ലോ അക്കാദമി ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്നായിരുന്നു വി.എസിന്റെ ആരോപണം.ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെ കുറിച്ചും ഭൂമി വിനിയോഗം സംബന്ധിച്ചും അന്വേഷണം വേണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.