തിരുവനന്തപുരം: വിജിലന്‍സ് ഡയക്ടര്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് വിശ്വാസമില്ലാത്ത ആള്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആര് കാണിച്ചാലും സംരക്ഷിക്കില്ല, നടപടിയുണ്ടാകും. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ നിയമോപദേശം തേടിയത് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ജേക്കബ് തോമസിന്റെ പേരില്‍ പുറത്തുവന്ന ചില കാര്യങ്ങള്‍ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് കേസില്‍ വീണ്ടും അന്വേഷണം വരുമ്പോള്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് വാർത്താ സമ്മേളനം വിളിച്ചാണ് പിണറായി വിജയൻ ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ വ്യക്തത വരുത്തിയത്.ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതുമായ ബന്ധപ്പെട്ട് 15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ധനവകുപ്പിെൻറ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട് തേടിയിരുന്നു. ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐ പറഞ്ഞത് അവരുടെ ന്യായമാണ്. അതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സി.പി.ഐ ഉള്‍പ്പെടെ ആര്‍ക്കും വിഷയത്തില്‍ അഭിപ്രായം പറയാം. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നതിലടക്കം അന്വേഷണം നടക്കട്ടെ. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും പിണറായി വ്യക്തമാക്കി.