കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍;അഞ്ചു സൈനികരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ജമ്മു: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ മാച്ചല്‍ പ്രദേശത്ത് മഞ്ഞിടിച്ചില്‍. അഞ്ചു സൈനികരെ കാണാതായി. പ്രദേശത്ത് നിരീക്ഷണ ജോലിയിലായിരുന്ന അഞ്ചുപേരെയാണ് മഞ്ഞിടിഞ്ഞു വീണ് കാണാതായിരിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൈന്യത്തിന്റെ രക്ഷാ പ്രവര്‍ത്തനം തുടരുന്നു.കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കശ്മീരില്‍ പലയിടത്തും കര-വ്യോമ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.36 മണിക്കൂറിനുള്ളില്‍ നടക്കുന്ന സൈനിക പോസ്റ്റിനു സമീപം നടക്കുന്ന മൂന്നാമത്തെ ഹിമപാതമാണിത്. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ 24 മണിക്കൂര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് ഗുര്‍സെ പ്രദേശത്ത് മഞ്ഞിടിച്ചിലില്‍ 14 സൈനികര്‍ മരിച്ചത്. മഞ്ഞിടിച്ചിലില്‍ ഇതുവരെ 21 സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സാധാരണക്കാരും മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് മരണമടഞ്ഞു. ഏറ്റവും കടുത്ത തണുപ്പാണ് കശ്മീരില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്.

© 2024 Live Kerala News. All Rights Reserved.