കശ്​മീരിൽ മഞ്ഞിടിച്ചിൽ;സൈനികന്‍ അടക്കം അഞ്ചു പേര്‍ മരിച്ചു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോനാമര്‍ഗിലുണ്ടായ  മഞ്ഞിടിച്ചിൽ  ഒരു സൈനിക മേജര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഗന്ദര്‍ബാല്‍ ജില്ലയില്‍ പെട്ട സോനാമാര്‍ഗിലെ സൈനിക ക്യാംപിനു സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് ഒരു മേജര്‍ മരണപ്പെട്ടത്. ഗുരേസിലെ നിയന്ത്രണ രേഖയ്ക്കു സമീപം ബദൂഗാം ഗ്രാമത്തിലുണ്ടായ ഹിമപാതത്തിലാണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മെഹരാജുദ്ദീന്‍ ലോണ്‍ (55), ഭാര്യ അസീസി (50), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷാന്‍ (19) എന്നിവരാണ് മരണപ്പെട്ടത്. ലോണിന്റെ മറ്റൊരു മകള്‍ റെയാസ് അഹമ്മദിനെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.ചൊവ്വാഴ്ച മുതല്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ കശ്മീര്‍ താഴ്‌വരയില്‍ ഹിമപാതത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുന്നുകളില്‍ നിന്നും താഴ്ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. മഞ്ഞ്​​ വീഴ്​ചയെ തുടർന്ന്​ ശ്രീനഗർ  വിമാനത്താവളത്തി​െൻറ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ മഞ്ഞിടിച്ചിലിനെ തുടർന്ന്​ 11 സൈനികർ മരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.