തിരുവനന്തപുരം: ലോ അക്കാദമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.പതിനഞ്ച് ദിവസമായി ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ വിഎസിനോട് വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കുളള പരാതികള്‍ അറിയിക്കുകയും ചെയ്തു. ലോ അക്കാദമിയിലെ വിദ്യാര്‍ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ അടക്കമുള്ള വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി മന്ത്രി സി.രവീന്ദ്രനാഥ് ഇന്ന് വൈകീട്ട് നാലിന് ചര്‍ച്ച നടത്തും.അതേസമയം, അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി നടത്തുന്ന തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെയും അധ്യാപകരുടെയും മൊഴിയെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെ ക്യാമറ, രേഖകള്‍ എന്നിവയുടെ പരിശോധന ഇന്ന് നടത്തും.