സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന് വിഎസ്; കേന്ദ്രകമ്മിറ്റിയ്ക്ക് മുന്‍പായി വിഎസ് -യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി രാവിലെ ഒമ്പതോടെയാണ് അദ്ദേഹം സീതാറാം യെച്ചൂരിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സ്വകാര്യ ഹോട്ടലില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയ അദ്ദേഹം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനായി വീണ്ടും എത്തിച്ചേര്‍ന്നിട്ടുണ്ട്.അതേസമയം, വിഎസിന്റെ ഘടകം തീരുമാനിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തു. ഇതില്‍ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. വിഎസ് അച്ചടക്കലംഘനം അന്വേഷിച്ച പോളിറ്റ് ബ്യൂറോ കമ്മീഷണ്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി ഇന്ന് പരിഗണക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇദ്ദേഹത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയോടെ കേന്ദ്ര കമ്മിറ്റി അവസാനിക്കാന്‍ ഇരിക്കെയാണ് സുപ്രധാന കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ ഇപി ജയരാജനെതിരായ ബന്ധു നിയമന വിവാദം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

© 2024 Live Kerala News. All Rights Reserved.