എകെ ആന്റണി ആറാട്ടുമുണ്ടന്‍, വിഎം സുധീരന്‍ കശാപ്പുകാരന്‍.. കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് വിഎസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്കു മുന്നില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി എ.കെ ആന്റണി മാറിയിരിക്കുന്നു. ഗൗരവമുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആന്റണിക്ക് കഴിയുന്നില്ല എന്നും വിഎസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരനേയും വിഎസ് വിമര്‍ശിച്ചു. ഇറച്ചിക്കടയിലെ കശാപ്പുകാരനായി സുധീരന്‍ മാറിയിരിക്കുകയാണന്ന് വിഎസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന രീതിയിലാണ് തനിക്കെതിരേയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആദ്യം കോണ്‍ഗ്രസുകാര്‍ മറുപടി നല്‍കണമെന്നും വിഎസ് പറഞ്ഞു.

അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വിഎസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.