വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല;നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല;മുന്‍സര്‍ക്കാരിനെപ്പോലെ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; സിപിഐയെ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള വ്യാഖ്യനങ്ങള്‍ക്ക് അടിസ്ഥനമില്ല. തന്റെ വാക്കുകള്‍ വിവരാവകാശ നിയമത്തിന് എതിരല്ല. നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വ്യാഖ്യാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യമല്ലെന്നാണ് സിപിഐയെ വിമര്‍ശിച്ച് പിണറായി വിജയന്റെ പ്രസ്താവന. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാല്‍ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു. കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന പിണറായി വിജയന്റെ മുന്‍ നിലപാടിനോടായിരുന്നു കാനത്തിന്റെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.