സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന്‍ 120 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപ കൂടി. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,725 രൂപയും പവന് 21,800 രൂപയുമായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ജനവരിമാസത്തില്‍ തുര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ജനവരി ഒന്നിനിലെ വിലയായ 21,160 രൂപയില്‍നിന്ന് 640 രൂപയുടെ വര്‍ധനവാണ് 13 ദിവസംകൊണ്ട് ഉണ്ടായത്.ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.