സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയം: ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും തൊട്ടു പിന്നാലെ സ്വര്‍ണവിലയിലും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്.നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്.500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.