കൊച്ചി:സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് താഴ്ന്നത്.സ്വര്‍ണം ഗ്രാമിന് 2590 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപക്ക് താഴെ എത്തിയത്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള ഒന്നരമാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.