സ്വര്‍ണവില കുതിക്കുന്നു; പവന് 36,000 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് 36,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപയാണ്. ഗ്രാമിന്റെ വില 40 രൂപ ഉയര്‍ന്ന് 4510 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളിലേക്ക് എത്തുന്നത്. ദീപാവലിയെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. ‘ധന്‍തേരസ്’ ദിനത്തില്‍ രാജ്യ വ്യാപകമായി 7500 കോടിയുടെ സ്വര്‍ണവില്‍പനയാണ് നടന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2000 കോടി രൂപയുടെ വില്‍പനയാണ് ‘ധന്‍തേരസ്’ ദിനത്തില്‍ നടന്നത്. വെള്ളിയാഴ്ച കേരളത്തില്‍ സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചിരുന്നു. വ്യാഴാഴ്ചവരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബര്‍ രണ്ടിന് വില ഉയര്‍ന്ന് പവന് 35,840 രൂപയായി. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602