ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കും;അഖിലേഷ് യാദവ് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി;ഇന്ത്യാ ടുഡേ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കുമെന്ന് ഇന്ത്യാടുഡേ ആക്‌സിസ് പോള്‍ സര്‍വേ.ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയായിരുന്നു സര്‍വേ നടന്നത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷം നേടുമെന്നാണ് സര്‍വേ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ നയം ജനങ്ങള്‍ക്കിടയില്‍ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇത് ബിജെപിയുടെ നോട്ട് വിഹിതം ഉയര്‍ത്തുമെന്നുമാണ് സര്‍വേ ഫലം പറയുന്നത്. മൂല്യം കൂടിയ 500, 1000 നോട്ടുകള്‍ റദ്ദാക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിനുശേഷം നടക്കുന്ന വലിയ തിരഞ്ഞെടുപ്പെന്ന നിലയില്‍ ബിജെപിക്ക് നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്.

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ:

*403 അംഗ നിയമസഭയില്‍ 206 മുതല്‍ 216 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിച്ചേക്കും. അതായത് 30 സീറ്റുകളോളം ഉയര്‍ത്തും.

*സമാജ്വാദി പാര്‍ട്ടി 92 മുതല്‍ 97 സീറ്റുകളുമായി ഏറ്റവും വലിയ രണ്ടാമത്തെ വലിയ കക്ഷിയാകും. 26 ശതമാനം വോട്ടുകള്‍ സ്വന്തമാക്കും.

*ഒക്ടോബറില്‍ 31 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഡിസംബറില്‍ 33 ശതമാനമായി ഉയരും.

*2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്

*വോട്ടു ശതമാനത്തില്‍ എസ്പിയും മായാവതിയുടെ ബിഎസ്പിയും തമ്മില്‍ പോരാട്ടം നടന്നേക്കും. 7985 സീറ്റുകളാണ് ബിഎസ്പി സ്വന്തമാക്കുക.

*രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനും പ്രശാന്തി കിഷോറിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനാകില്ലെന്നും സര്‍വേ പറയുന്നു. ആറു ശതമാനം വോട്ടുകള്‍ നേടി വെറും 59 സീറ്റുകളാകും അവര്‍ സ്വന്തമാക്കുക.

*മറ്റ് കക്ഷികളായ രാഷ്ട്രീയ ലോക്ദള്‍, അപ്‌നാദള്‍, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് 711 സീറ്റുകളും ലഭിച്ചേക്കും.

*നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് 33 ശതമാനം ആളുകളും ആഗ്രഹിക്കുന്നു.

© 2024 Live Kerala News. All Rights Reserved.