കൊച്ചി: ഇടതുപക്ഷം തങ്ങള്‍ക്കു നിഷിദ്ധമല്ലെന്നു ലത്തീന്‍ കത്തോലിക്കാ സഭ. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന് മുന്‍ മനോഭാവത്തില്‍നിന്നു മാറ്റം വന്നിട്ടുണ്ടെന്നും അവകാശ സംരക്ഷണത്തിന് ഇടതുപാര്‍ട്ടികളുമായി സഹകരിക്കാന്‍ തയാറാണെന്നും ലത്തീന്‍ സഭാ ആര്‍ച് ബിഷപ് ഡോ. സൂസൈപാക്യം വ്യക്തമാക്കി.
ഇടതുപക്ഷത്തിന് വിശാല വീക്ഷണമുണ്ടായിട്ടുണ്ട്. ആവശ്യങ്ങള്‍ പരിഗണിക്കുന്നവരുമായി രാഷ്ട്രീയമായി സഹകരിക്കും. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടതുപക്ഷത്തോടുണ്ടായിരുന്ന പഴയ എതിര്‍പ്പ് ഇപ്പോള്‍ സഭയ്ക്കില്ല. ആവശ്യങ്ങള്‍ സാധിക്കുന്നതില്‍ ഇടതുപക്ഷമാണ് സഹകരിക്കുന്നതെങ്കില്‍ തള്ളിക്കളയില്ല. ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കുന്നത് വിശ്വാസികളാണ്. അക്കാര്യത്തില്‍ സഭ ഇടപെടാറില്ലെന്നും സൂസൈപാക്യം കൊച്ചിയില്‍ പറഞ്ഞു.